Ashoka’s Voice in Stone: The Minor Rock Edict of Palkugundu Part 2. | അശോകന്റെ ശിലാശാസങ്ങൾ - കൊപ്പൽ പാർട്ട് 2

പല്ലക്ക്ഗുണ്ടു ശിലാ ശാസനത്തിലൂടെ അശോക ചക്രവർത്തി എന്ന ധർമ്മശോകൻ പറയുന്നു- ഇതു മഹാന്മാരാൽ മാത്രം ലഭ്യമാകുന്നതല്ല; മറിച്ച് ഒരു സാധാരണ മനുഷ്യനും ഉത്സാഹത്തോടെ പ്രവർത്തിച്ചാൽ വിശാലമായ സ്വർഗ്ഗം പോലും പ്രാപിക്കാം'. താഴന്ന ജാതിക്കാരനും, ഉന്നത ജാതിക്കാരനും തമ്മിൽ ഒരു വ്യത്യാസവും ഇല്ലന്നും ജാതീയത എന്ന കൂട്ടിനുള്ളിൽ അടക്കേണ്ടതല്ല മനുഷ്യ മൂല്യങ്ങളെന്നും തുറന്നു പ്രഖ്യാപിക്കുകയാണ് ഈ ശാസനത്തിലൂടെ ചെയ്യുന്നത്. സുനിത സൂതത്തിലൂടെ (Sunitatheragatha Tga.12.2) തോട്ടി പണി ചെയ്യുന്നവനും ബ്രാഹ്മണനും ഒരുപോലെ ജ്ഞാന സമ്പാദനത്തിനും ബോധോദയത്തിനും കഴിയുമെന്നും മനുഷ്യ ജാതി ഒന്നാണെന്നുമുള്ള ബുദ്ധ ദർശനത്തെ അശോകൻ തന്റെ ശാസനത്തിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു . Rockshelter -Pallakugudu 1931 ൽ എൻ.ബി. ശാസ്ത്രി എന്ന പ്രാദേശിക ചരിത്രകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് , നിസാമിന്റെ ആർക്കിയോളജി വിഭാഗം തലവനായിരുന്ന ജി. എസ്ഡാനി കോപ്പലിൽ എത്തി ഗാവിമത , പല്ലക്ക്ഗുണ്ടു എന്നിവിടങ്ങളിലെ ശിലാശാസനകൾ ശാസ്ത്രീയമായി രേഖപ്പെടുത്തിയത്. തുടർന്ന് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പ്ര...