പല്ലക്ക്ഗുണ്ടു ശിലാ ശാസനത്തിലൂടെ അശോക ചക്രവർത്തി എന്ന ധർമ്മശോകൻ പറയുന്നു-
ഇതു മഹാന്മാരാൽ മാത്രം ലഭ്യമാകുന്നതല്ല; മറിച്ച് ഒരു സാധാരണ മനുഷ്യനും ഉത്സാഹത്തോടെ പ്രവർത്തിച്ചാൽ വിശാലമായ സ്വർഗ്ഗം പോലും പ്രാപിക്കാം'.
താഴന്ന ജാതിക്കാരനും, ഉന്നത ജാതിക്കാരനും തമ്മിൽ ഒരു വ്യത്യാസവും ഇല്ലന്നും ജാതീയത എന്ന കൂട്ടിനുള്ളിൽ അടക്കേണ്ടതല്ല മനുഷ്യ മൂല്യങ്ങളെന്നും തുറന്നു പ്രഖ്യാപിക്കുകയാണ് ഈ ശാസനത്തിലൂടെ ചെയ്യുന്നത്. സുനിത സൂതത്തിലൂടെ
(Sunitatheragatha Tga.12.2) തോട്ടി പണി ചെയ്യുന്നവനും ബ്രാഹ്മണനും ഒരുപോലെ ജ്ഞാന സമ്പാദനത്തിനും ബോധോദയത്തിനും കഴിയുമെന്നും മനുഷ്യ ജാതി ഒന്നാണെന്നുമുള്ള ബുദ്ധ ദർശനത്തെ അശോകൻ തന്റെ ശാസനത്തിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു .
 |
Rockshelter -Pallakugudu |
1931 ൽ എൻ.ബി. ശാസ്ത്രി എന്ന പ്രാദേശിക ചരിത്രകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് , നിസാമിന്റെ ആർക്കിയോളജി വിഭാഗം തലവനായിരുന്ന ജി. എസ്ഡാനി കോപ്പലിൽ എത്തി ഗാവിമത , പല്ലക്ക്ഗുണ്ടു എന്നിവിടങ്ങളിലെ ശിലാശാസനകൾ ശാസ്ത്രീയമായി രേഖപ്പെടുത്തിയത്. തുടർന്ന് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആർ .എൽ ടര്ണര് ക്കു
മോണോഗ്രാഫ് നൽകുകയും അദ്ദേഹം അത് വിവർത്തനം ചെയ്യുകയുമാണ് ഉണ്ടായതു.
 |
Photo of Gavimath inscription : Hydrabad Archaeological Series -10 1932 |
ഗാവിമത്തിലെ ശാസനം വളരെ തെളിമയുള്ളതായിരുന്നു എങ്കിലും പല്ലക്ക്ഗുണ്ടിലെ ശാസനങ്ങൾ നശിക്കാൻ തുടങ്ങിയിരുന്നു. ഗാവിമത ശാസനതിന്റെ തനി പകർപ്പാണ് പല്ലക്ക്ഗുണ്ടു ശാസനങ്ങളെന്നു ടർണർക്കു മനസിലാക്കാൻ കഴിഞ്ഞു.
 |
Photo of Palkgundu inscription : Hydrabad Archaeological Series -10 1932 |
1932 പുറത്തിറക്കിയ ഹൈദ്രബാദ് ആർക്കിയോളോജിക്കൽ സീരീസ് 10 ൽ ഇത് പ്രസിദ്ധികരിക്കുകയും ചെയ്തു. അതിന് പ്രകാരമുള്ള
വിവർത്തനം താഴെ കൊടുക്കുന്നു.
കൊപ്പൽ ശാസനം പ്രകൃതി ഭാഷയിൽ
1 .(A) ദേവനാപിയേ ആഹ (B) സതിരേകനി അധതിയാനി വസനി യെം സുമി ഉപാ
(2.)സക നോ കു ഖോ ബാദം പകംതേ (ഡി) സംവചാരെ സതിരേകേ യാം മേ സംഘേ ഉപേതി ബാധം
.JPG) |
Palkgundu MRE in September 2025 |
3. കാ മേ പകംതേ (ഇ) സേ ഇമായം വേലയാം ജംബുദിപസി ആമിസ ദേവ സമാന
4. മനുസേഹി സേ ദാനി മിസ കത (ഇ) പകമാസ ഏസ ഫലേ (ജി) നോ ഹി ഇയം മഹാതേനേവ ച
5. കിയേ പപോതവേ ഖുദാകേന പി പകമാമിനേന വിപുലേ പി ചകിയേ സ്വാഗ്ജേഫ് ആരാധിതവേ (H) ഇ
6. തയാ ച അഥായ ഇയം സവനേ ഖുദക ച ഉദാര ച പകമംതു തി അർഹത പി കാ ജനംതു ചിരത്തി
(7). തികേ കാ പകമേ ഹോതു ഇയർഃ കാ അഥേ വധിസിതി വിപുലേ ച വധിസിതി ദിയാ
(8). ധിയം പി ച വധിസിതിതി
ശാസനത്തിന്റെ മലയാള വിവർത്തനം
ദേവാനംപ്രിയൻ പറയുന്നു:
(ബി) രണ്ടര വർഷത്തോളം ഞാൻ ഒരു ഉപാസകനായി കഴിഞ്ഞു;
(സി)
എങ്കിലും ഞാൻ അത്ര ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടില്ല.
(ഡി) ഒരു വർഷത്തോളം സംഘത്തിൽ
ചേർന്നതിനു ശേഷമാണ് ഞാൻ ഏറെ ഉത്സാഹത്തോടെ പ്രവർത്തിച്ചുതുടങ്ങിയത്.
(ഇ) അങ്ങനെ ഈ
സമയത്ത് ജംബുദ്വീപത്തിൽ ദേവന്മാരും മനുഷ്യരും വേർതിരിഞ്ഞവരായി ഉണ്ടായിരുന്നതാണ്;
ഇപ്പോൾ അവർ തമ്മിൽ ഒന്നായിരിക്കുന്നു.
(എഫ്) ഇതാണ് ഉത്സാഹത്തിന്റെ ഫലം.
(ജി) കാരണം,
ഇതു മഹാന്മാരാൽ മാത്രം ലഭ്യമാകുന്നതല്ല; മറിച്ച് ഒരു സാധാരണ മനുഷ്യനും ഉത്സാഹത്തോടെ
പ്രവർത്തിച്ചാൽ വിശാലമായ സ്വർഗ്ഗം പോലും പ്രാപിക്കാം.
(എച്ച്) അതിനാൽ തന്നെയാണ് ഈ
പ്രഖ്യാപനം: ഉന്നതരും താണുവരും ഇരുവരും ഉത്സാഹത്തോടെ പ്രവർത്തിക്കട്ടെ; അതിരുകളിലെ
ജനങ്ങളും ഇതറിയട്ടെ; ഉത്സാഹപരമായ പ്രവർത്തനം ദീർഘകാലം നിലനില്ക്കട്ടെ; ഈ ധർമ്മം
വളരട്ടെ, വ്യാപിക്കട്ടെ, ഇരട്ടിയായി പരക്കട്ടെ.
(ജംബുദ്വീപ ഇന്ത്യൻ ഉപ ഭൂഖണ്ഡം)
English Translation of the Rock Edict
(A) D evanam priya says: (B) (It is) m ore than two and h
alf a y e a r s (B) since I have been a lay-worshipper;
(C) but I have not
indeed acted very zealously
(D) (It is) more than a year since the community was joined
by me and I have acted very zealously.
(E) Thus in this time in Jambudvipa unmingled (were) the gods with men: they now have been made mingled.
(F) This
is the fruit of zeal.
(G) For this cannot be obtained by only a great man : on the other hand by a lowly man acting zealously wide heaven also5 can be
attained.
(H) And for this matter this proclamation: that both the lowly and
exalted may act zealously; and the borderers also may know and zealous action
may be long-lasting and this matter shall grow and shall grow wide and shall
grow half as much again.
* (Jambudipa -Indian sub continent)
Comments
Post a Comment