ഊരമനയിലെ ചിത്രചുമരുകൾ | Murals of Ooramana Narasimhaswamy Temple | Ernakulam | Kerala

ഏറെ ഒന്നും അറിയപ്പെടാതെ , എറണാകുളം ജില്ലയിലെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഊരമന. എന്റെ ഗ്രാമമായ രാമമംഗലത്തുനിന്നും മൂന്നു കിലോമീറ്റര് അകലെ മുവാറ്റുപുഴ ആറിനോട് ചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ മധ്യ ചരിത്ര കാലത്തെ ഒരു ക്ഷേത്രമുണ്ട്.ഊരമന നരസിംഹ സ്വാമി ക്ഷേത്രം. കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന നരസിംഹമാണ് പ്രതിഷ്ഠ . രാമമംഗലത്തും പരിസര പ്രദേശത്തുമായി വൈഷ്‌ണവ മതത്തിന്റെ പ്രചാരം ഉണ്ടായ കാലത്താവാം ഇതിന്റെ നിർമാണം എന്നും , വിജയനഗര ഭരണകാലത്താവും ഈ കുടിയേറ്റം ഉണ്ടായതെന്നും അനുമാനിക്കുന്നു. രാമമംഗലം ബാലനരസിംഹ സ്വാമി പേരും തൃക്കോവിൽ, മേമുറി ഭാരതസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം , മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം , മാമ്മലശ്ശേരി നെടുങ്ങാട്ട്‌ ശത്രുഘ്‌ന ക്ഷേത്രം തുടങ്ങിയവ, ഊരമന ക്ഷേത്രത്തിനു സമകാലീനമായി ഉണ്ടായതാവാം എന്ന് ഇവ തമ്മിലുള്ള ബന്ധത്തിൽ നിന്നും അനുമാനിക്കാവുന്നതാണ് . ഈ ക്ഷേത്രങ്ങളോടെല്ലാം അനുബന്ധമായി കാണപ്പെടുന്ന, ഭഗവതി, ശാസ്താ, നാഗത്തറ തുടങ്ങിയ മൂല സ്ഥാനങ്ങളിൽ നിന്നും വൈഷ്‌ണവ മതം പ്രചരിക്കുന്നതിനുമുബ്ന്പ് ഇവിടെ പ്രാചിന ദ്രാവിഡ വിശ്വാസങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവായി കാണാം.
12 -13 നൂറ്റാണ്ടുകൾക്കു ഇടയിലാവാം ഊരമന ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പുരാവസ്തു വകുപ്പിന്റെ നിഗമനം . ഊരമന ക്ഷേത്രത്തിന്റെ പ്രത്യേകത ശ്രീകോവിലിന്റെ പുറം ചുവരില് ചുറ്റും രചിക്കപ്പെട്ടിട്ടുള്ള ചുവർ ചിത്രങ്ങളാണ്. മറ്റൊന്ന് ഈട്ടിത്തടിയിൽ ഒറ്റ പാനലിൽ കൊത്തിയിട്ടുള്ള പാലാഴിമഥനം ശില്പമാണ് . പിറവത്തിനു അടുത്തുള്ള പുണ്ഡരീകപുരം ക്ഷേത്രത്തിലേതിന് സമാനമായ ചുവർ ചിത്ര ചാരുത ഇവിടെയും കാണാം. രാമ രാവണൻ യുദ്ധം ,
ഗജേന്ദ്ര മോക്ഷം , വേട്ടക്ക് ഇറങ്ങിയ ശാസ്താവ് , താണ്ഡവും തുടങ്ങിയ ചിത്രങ്ങളാണ് ഉള്ളത്. പുണ്ഡരീകപുരം ചുവർത്തരങ്ങളുമായി ഇതിനുകാണുന്ന സമാനതയും ക്ഷേത്ര നിർമിതിയുടെ സമാനതയും വച്ച് നോക്കിയാൽ ഇത് ഏതാണ്ട് ഒരേ കാലത്തു നിർമിച്ചതാണന്ന്‌ അനുമാനിക്കാം. എന്നാൽ പുണ്ഡരീകപുരത്തു കാണുന്നതുപോലെ സമകാലീന ജീവിതവുമായി ബന്ധപ്പെട്ട രചനകൾ ഊരമന യിൽ കുറവാണ്.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവർ ചിത്രമായി കണക്കാവുന്ന തിരുനന്ദികര (കന്ന്യാകുമാരി ജില്ല) ചുവർ ചിത്രങ്ങളുടെ സ്‌റ്റൈലുമായി ഇതിനു ബന്ധം കാണുന്നില്ല .പ്രാചീന ബുദ്ധ ചുമര്ചിത്ര രചനയുടെ സാങ്കേതീക സങ്കേതം തന്നെയാണ് ഇവിടെയും ഉപ യോഗിച്ചതിരിക്കുന്നത് .തികച്ചും ദ്രാവിഡ മുഖച്ഛായ വെളിവാക്കികൊണ്ടാണ് കഥാപാത്ര രചനനിര്വഹിച്ചിട്ടുള്ളത്എന്നതും ശ്രദ്ധേയമാണ്
. ഇതിനു വടക്കൻ കേരളത്തിലെ ചുവർ ചിത്രങ്ങളുമായി കാണുന്ന സമാനത പഠന വിഷയമാക്കേണ്ടതാണ്.
.

Comments

Popular posts from this blog

Lodge Heather No.928, Munnar

WOOD WHO BURIED IN WOODS

Depictions of Animals in cave paintings of Anmalai East