ഊരമനയിലെ ചിത്രചുമരുകൾ | Murals of Ooramana Narasimhaswamy Temple | Ernakulam | Kerala
ഏറെ ഒന്നും അറിയപ്പെടാതെ , എറണാകുളം ജില്ലയിലെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഊരമന. എന്റെ ഗ്രാമമായ രാമമംഗലത്തുനിന്നും മൂന്നു കിലോമീറ്റര് അകലെ മുവാറ്റുപുഴ ആറിനോട് ചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ മധ്യ ചരിത്ര കാലത്തെ ഒരു ക്ഷേത്രമുണ്ട്.ഊരമന നരസിംഹ സ്വാമി ക്ഷേത്രം. കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന നരസിംഹമാണ് പ്രതിഷ്ഠ . രാമമംഗലത്തും പരിസര പ്രദേശത്തുമായി വൈഷ്‌ണവ മതത്തിന്റെ പ്രചാരം ഉണ്ടായ കാലത്താവാം ഇതിന്റെ നിർമാണം എന്നും , വിജയനഗര ഭരണകാലത്താവും ഈ കുടിയേറ്റം ഉണ്ടായതെന്നും അനുമാനിക്കുന്നു. രാമമംഗലം ബാലനരസിംഹ സ്വാമി പേരും തൃക്കോവിൽ, മേമുറി ഭാരതസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം , മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം , മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌ന ക്ഷേത്രം തുടങ്ങിയവ, ഊരമന ക്ഷേത്രത്തിനു സമകാലീനമായി ഉണ്ടായതാവാം എന്ന് ഇവ തമ്മിലുള്ള ബന്ധത്തിൽ നിന്നും അനുമാനിക്കാവുന്നതാണ് . ഈ ക്ഷേത്രങ്ങളോടെല്ലാം അനുബന്ധമായി കാണപ്പെടുന്ന, ഭഗവതി, ശാസ്താ, നാഗത്തറ തുടങ്ങിയ മൂല സ്ഥാനങ്ങളിൽ നിന്നും വൈഷ്‌ണവ മതം പ്രചരിക്കുന്നതിനുമുബ്ന്പ് ഇവിടെ പ്രാചിന ദ്രാവിഡ വിശ്വാസങ്ങൾ നിലനിന്നിരുന്നു